usaf

ഒറ്റപ്പാലം: മീറ്റ്നയിലെ ഭാരതപ്പുഴ തടയണയിൽ മത്സ്യബന്ധനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ പാലപ്പുറം സ്വദേശി യൂസഫിന്റെ മൃതദേഹം കണ്ടെത്തി. തൃത്താല കൂടല്ലൂർ കടവിൽ നിന്നാണ് ഇന്നലെ മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്. നാല്പത് കിലോമീറ്ററിലേറെ ഒഴുകിപ്പോയ നിലയിലാണ് മൃതദേഹം കണ്ട് കിട്ടിയത്. ജൂലായ് 27 ന് ആയിരുന്നു അപകടം. ഫയർഫോഴ്സും പൊലീസും സ്‌കൂബ സംഘവും നാട്ടുകാരും അന്ന് മുതൽ പുഴയുടെ വിവിധ കടവുകളിൽ തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്തിയിരുന്നില്ല. ഇന്നലെ രാവിലെയാണ് കൂടല്ലൂർ പുഴയിലെ പുൽക്കാട്ടിൽ മൃതദേഹം കണ്ടെത്തിയത്.