പാലക്കാട്: മലയാളത്തിലെ മികച്ച സാഹിത്യ രചനകൾക്ക് നൽകുന്ന ഒ.വി.വിജയൻ സ്മാരക സാഹിത്യ പുരസ്‌കാരങ്ങൾക്ക് കൃതികൾ ക്ഷണിച്ചു. നോവൽ, ചെറുകഥാ സമാഹാരം, യുവകഥ എന്നീ മൂന്ന് മേഖലകളിലാണ് പുരസ്‌കാരം. 2022 ജനുവരി ഒന്നിനും 2024 ഡിസംബർ 31നും ഇടയിൽ ഒന്നാം പതിപ്പായി പുറത്തിറങ്ങിയ നോവൽ, കഥാ സമാഹാരം എന്നിവയാണ് പരിഗണിക്കുന്നത്. യുവകഥാ പുരസ്‌കാരത്തിന് 2025 ഒക്ടോബർ 31ന് 35 വയസ് കവിയാത്തവർക്ക് പങ്കെടുക്കാം. പ്രസാധകർക്കോ , രചയിതാക്കൾക്കോ, വായനക്കാർക്കോ പുസ്തകം അയയ്ക്കാം. ഡി.ടി.പി ചെയ്ത രണ്ട് കോപ്പികൾ തപാലിലോ ഇ മെയിലിലോ അയക്കണം. വിലാസം സെക്രട്ടറി, ഒ.വി.വിജയൻ സ്മാരക സമിതി, തസ്രാക്ക്, കിണാശ്ശേരി പോസ്റ്റ്, പാലക്കാട് 678701. ഫോൺ: 9447360097, 9447319967