ഷൊർണൂർ: കോഴിക്കോട് ബീച്ചിലെ വഴിയോര കച്ചവടക്കാരുടെ പുനരധിവാസ പദ്ധതി പ്രകാരം സംസ്ഥാന പൊതുമേഖല സ്ഥാപനമായ ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീഡ് രൂപകല്പന ചെയ്ത് നിർമ്മിച്ച വെൻഡിംഗ് കിയോസ്‌ക്കുകളുടെ ആദ്യ ബാച്ച് വിതരണത്തിന്റെ ഫ്ളാഗ് ഓഫ് കർമ്മം പി.മമ്മിക്കുട്ടി എം.എൽ.എ നിർവ്വഹിച്ചു. മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ അഡ്വ.ഫ്രാൻസിസ് തോമസ് അദ്ധ്യക്ഷത വഹിച്ചു. ഷൊർണൂർ നഗരസഭ ചെയർമാൻ എം.കെ.ജയപ്രകാശ് മുഖ്യഥിതിയായി. മെറ്റൽ ഇൻഡസ്ട്രീസ് എം.ഡി ലക്ഷ്മി നാരായണൻ, കൊമേഴ്സ്യൽ മാനേജർ രാധാകൃഷ്ണൻ, ഫിനാൻസ് മാനേജർ അജയൻ, വള്ളത്തോൾ നഗർ പഞ്ചായത്ത് പ്രസിഡന്റ് ഷെയ്ക്ക് അബ്ദുൽ ഖാദർ, വാണിയംകുളം പഞ്ചായത്ത് പ്രസിഡന്റ് കെ.ഗംഗാധരൻ, മെറ്റൽ ഇൻഡസ്ട്രിസ് ഡയറക്ടർ പി.ശ്രീകുമാർ, മുൻ ഡയറക്ടർ എം.ആർ.മുരളി, വാർഡ് കൗൺസിലർ കെ.പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.