പാലക്കാട്: എം.എസ്.മാധവിക്കുട്ടി പാലക്കാട് ജില്ലയുടെ പുതിയ കളക്ടറായി ഇന്ന് ചുമതലേയൽക്കും. രാവിലെ 10ന് കലക്ടറുടെ ചേംബറിൽ വെച്ചാണ് ചുമതലയേറ്റെടുക്കുക. ജി.പ്രിയങ്ക എറണാകുളം ജില്ലാ കലക്ടറായി സ്ഥലം മാറിപ്പോകുന്നതിനെ തുടർന്നാണ് മാധവിക്കുട്ടി പാലക്കാട്ടെ കളക്ടറാവുന്നത്. നിലവിൽ ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് ഡപ്യൂട്ടി സെക്രട്ടറിയാണ് ഇവർ. മുസൂറിയിലെ ഐ.എ.എസ് അക്കാഡമിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കി കേരള കേഡറിൽ ജോലിയിൽ പ്രവേശിക്കുന്ന 2023 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്.