പാലക്കാട്: കാഴ്ചക്കുറവുള്ള പി.ടി അഞ്ചാമൻ (പാലക്കാട് ടസ്‌കർ) കാട്ടാനയെ മയക്ക് വെച്ച് പിടികൂടി ചികിത്സ നൽകുന്നതിന് ഇന്നലെ രാത്രി വയനാട്ടിൽ നിന്ന് പത്തംഗങ്ങൾകൂടി എത്തി. ഡോ.അരുൺ സക്കറിയ ഉൾപ്പെടുന്ന ഡോക്ടർമാരുടെ വിദ്ഗധ സംഘം ഇന്ന് വന്നതിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം ചികിത്സ നൽകുന്ന സംഘത്തെ സഹായിക്കുന്നതിന് വയനാട്ടിൽ നിന്ന് കുങ്കിയാനകളായ ഭരതനെയും വിക്രമനെയും എത്തിച്ചിരുന്നു. മലമ്പുഴ മാന്തുരുത്തി കാട്ടിലാണ് നിലവിൽ പി.ടി അഞ്ചാമന്റെ വാസം. ആനയെ രാത്രിയും പകലും നിരീക്ഷിക്കുന്നുണ്ട്. നിലവിൽ ആന ഭക്ഷണവും വെള്ളവും എടുക്കുന്നുണ്ടെന്നും ആനയ്ക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നും ആനയെ പിടികൂടുന്നതിനുള്ള എല്ലാം ഒരുക്കങ്ങളും പൂർത്തിയായതായും വനം വകുപ്പ് അധികൃതർ അറിയിച്ചു