binumol
പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിജയശ്രി കോഓർഡിനേറ്റർമാർക്കുള്ള ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: വിദ്യാഭ്യാസ ജില്ലയിലെ വിജയശ്രി കോഓർഡിനേറ്റർമാർക്കുള്ള ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.ഷാബിറ അദ്ധ്യക്ഷയായി. വിദ്യാഭ്യാസ ഗുണമേന്മ ഉറപ്പാക്കുക, കായിക വികസനം, ലഹരിവിരുദ്ധ ബോധവൽക്കരണം, കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുക തുടങ്ങി സമഗ്രപദ്ധതികൾ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കാൻ തീരുമാനമായി. വിജയശ്രീ പദ്ധതി കാര്യക്ഷമമായി നടപ്പാക്കും. വിദ്യാഭ്യാസ ഉപഡയറക്ടർ ടി.എം.സലീനാബീവി, ഡയറ്റ് ഫാക്കൽട്ടി രാമകൃഷ്ണൻ, ട്രെയിനർ ബാലഗോപാൽ, വിജയശ്രീ കോഓർഡിനേറ്റർ ടി.ജയപ്രകാശ്, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആസിഫ് അലിയാർ തുടങ്ങിയവർ പങ്കെടുത്തു.