ചിറ്റൂർ: 2.12 മില്ലി ഹാഷിഷ് ഓയിലുമായി വിനോദ സഞ്ചാരികളായഏഴു പേർ പൊലീസ് പിടിയിലായി. തൃശ്ശൂർ ചാവക്കാട് മധുവെട്ടൂർ വി.വിഷ്ണു(32), ഗുരുവായൂർ കാണാർക്കോട് കോട്ടിലിങ്കൽ വീട്ടിൽ കെ.ഷിനിൽ(43), സഹോദരൻ ഷിജിൽ(39), ഗുരുവായൂർ താമരയൂർ അക്ഷര വീട്ടിൽ ആർ.വിഷ്ണു(39), ചാവക്കാട് കുന്നത്ത് വീട്ടിൽ കെ.സുഹാദ്(38), തൃശൂർ പാവറട്ടി വാകയിൽ വീട്ടിൽ എസ്.ഷിജു(37), ചാവക്കാട് കൊമ്പത്ത് വീട്ടിൽ എം.അജിത്ത്(43) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം ഗോപാലപുരം ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഘം പിടിയിലായത്. ഗുരുവായൂരിൽ നിന്നും കൊടൈക്കനാലിലേക്ക് പോവുകയായിരുന്നു പ്രതികളെന്ന് പൊലീസ് പറഞ്ഞു. കൊഴിഞ്ഞാമ്പാറ ഇൻസ്‌പെക്ടർ എം.ആർ.അരുൺകുമാർ, എസ്.ഐ കെ.ഷിജു, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എസ്.അനീഷ്, എച്ച്.ഷിയാവുദ്ദീൻ, ബി.അബ്ദുൽ നാസർ, സിവിൽ പൊലീസ് ഓഫീസർ എം.അബു താഹീർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്. ഹാഷിഷ് കുറഞ്ഞ അളവായതിനാൽ അറസ്റ്റ് ചെയ്ത പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.