മണ്ണാർക്കാട്: തെങ്കര പഞ്ചായത്തിലെ കാഞ്ഞിരവള്ളിയിലും വന്യമൃഗത്തിന്റെ സാനിധ്യം. കാഞ്ഞിരവള്ളി ക്ഷേത്രത്തിന് സമീപത്തെ വഴിയിലാണ് വന്യജീവിയുടെ കാൽപാടുകൾ കണ്ടത്. ഈ ഭാഗത്ത് പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നു. വിവരമറിയിച്ച പ്രകാരം മണ്ണാർക്കാട് ആർ.ആർ.ടി.യെത്തി പരിശോധന നടത്തി. നനവുള്ള മണ്ണിൽ ആഴത്തിൽതന്നെ വന്യജീവിയുടെ കാൽപാടുകൾ പതിഞ്ഞിട്ടുണ്ട്. ഇത് പുലിയുടേതാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. പരിശോധിച്ചുവരികയാണ്. അസ്വഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽപെട്ടാൽ ഉടൻ വിവരമറിയിക്കണമെന്നും മൂന്ന് മണിക്കൂർ ഇടവിട്ട് മേഖലയിൽ വനപാലകരും ആർ.ആർ.ടിയും പട്രോളിങ് നടത്തുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.