പട്ടാമ്പി: ഇന്ത്യൻ ആർമിയിൽ കമ്മീഷൻഡ് ഓഫീസറയായി നിയമനം ലഭിച്ച പട്ടാമ്പി ഗവ. സംസ്‌കൃത കോളേജിലെ മുൻ എൻ.സി.സി കേഡറ്റ് എസ്.മാധവ്, അഗ്നിവീർ അംഗമായ കാഡറ്റ് പി.എം.അനഘ, ഇന്ത്യൻ വായുസേനയിൽ എയർമെൻ ആയി നിയമനം ലഭിച്ച കാഡറ്റ് അജിത് കൃഷ്ണൻ എന്നിവരെ കോളേജ് എൻ.സി.സി യൂനിറ്റ് അനുമോദിച്ചു. ചടങ്ങ് മുഹമ്മദ് മുഹ്സിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 28 കേരള എൻ.സി.സി ബറ്റാലിയൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ കേണൽ സി.ജി.പിള്ള മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ പ്രൊഫ. ഡോ. എം.ആർ.രഷ്മി അദ്ധ്യക്ഷയായി. ലഫ്റ്റനന്റ് റാങ്ക് ലഭിച്ച എൻ.സി.സി ഓഫീസർ ഡോ. എ പ്രമോദിനേയും ആദരിച്ചു.