kudumbashree
കുടുംബശ്രി ഉൽപ്പന്നങ്ങൾ വിപണിയിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി ചേർന്ന യോഗം.

പാലക്കാട്: കുടുംബശ്രീ സംരഭകരുടെ ഉൽപന്നങ്ങൾ കടകളിലൂടെ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വിതരണക്കാരുടെയും സംരഭകരുടെയും യോഗം ചേർന്നു. ഉൽപന്നങ്ങളുടെ പ്രദർശനവും വിപണന സാധ്യതകളും യോഗത്തിൽ ചർച്ചയായി. ഹോട്ടൽ ഗസാലയിൽ ചേർന്ന യോഗത്തിൽ തിരുമിറ്റക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടി.സുഹറ, കുടുംബശ്രി അസി. ജില്ലാ മിഷൻ കോഓർഡിനേറ്റർമാരായ കൃഷ്ണദാസ്, അനുരാധ, സ്റ്റേറ്റ് അസി. പ്രോഗ്രാം മാനേജർ അഖിലേഷ്, ജില്ലാ പ്രോഗ്രാം മാനേജർ ചിന്ദു മാനസ്, ന്യൂട്രിമിക്സ് കൺസോർഷ്യം ഭാരവാഹി ഭാഗീരഥി, മറ്റു സംരഭകർ, വിതരണക്കാർ എന്നിവർ പങ്കെടുത്തു.