ഒറ്റപ്പാലം: പാലക്കാട്-കുളപ്പുള്ളി സംസ്ഥാന പാതയിൽ മനിശേരി ഗോഡൗണിന് സമീപം ലോറിയും കാറുകളും അപകടത്തിൽപ്പെട്ട് അഭിഭാഷകനടക്കം രണ്ടുപേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. കാർ യാത്രികനായ ഷൊർണൂർ സ്വദേശിയായ അഭിഭാഷകൻ ജയചന്ദ്രനാണ് ഗുരുതരമായി പരിക്കേറ്റത്. ജയചന്ദ്രനെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലും പരിക്കേറ്റ ലോറി ഡ്രൈവറെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് കുളപ്പുള്ളി-പാലക്കാട് ദേശീയ പാതയിൽ വൈകീട്ട് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.