football
ശ്രീകൃഷ്ണപുരം എച്ച്.എസ്.എസ് ഗ്രൗണ്ടിൽ നടക്കുന്ന സുബ്രതോ കപ്പ് പെൺകുട്ടികളുടെ സംസ്ഥാന ഫുട്ബാൾ സെമിഫൈനലിൽ സമൂഹം എച്ച്.എസ്‌.എസ്‌ എറണാകുളവും ജി.വി.എച്ച്.എസ്‌.എസ്‌(സ്പോര്‍ട്സ്) കണ്ണൂരും ​​​​​​​തമ്മിലുള്ള മത്സരത്തിൽ നിന്ന്.

ശ്രീകൃഷ്ണപുരം: സുബ്രതോ മുഖർജി സംസ്ഥാന ജൂനിയർ ഗേൾസ് ഫുട്‌ബാൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരം ഇന്ന് ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. ഫൈനലിൽ അവിട്ടത്തൂർ എൽ.ബി.എസ്.എം ഹയർ സെക്കൻഡറി സ്‌കൂൾ ആളൂർ എസ്.എൻ വി.എച്ച്.എസ് സ്‌കൂളിനെ നേരിടും.
ലുസേഴ്സ് ഫൈനലിൽ കണ്ണൂർ സ്‌പോർട്സ് ഡിവിഷൻ സ്‌കൂളും എറണാകുളം സ്‌പോർട്സ് സ്‌കൂൾ ഡിവിഷനും തമ്മിൽ മാറ്റുരയ്ക്കും. അണ്ടർ 17 വിഭാഗത്തിലെ ലൂസേഴ്സ് ഫൈനൽ രാവിലെ 7 മണിക്കും ഫൈനൽ മത്സരം രാവിലെ 8 മണിക്കും തുടങ്ങും. ഒന്നാം സെമി ഫൈനലിൽ ജി.വി.എച്ച്.എസ്.എസ് സ്‌പോർട്സ് സ്‌കൂൾ കണ്ണൂരും എൽ.ബി.എസ്.എം എച്ച്.എസ്.എസ് അവിട്ടത്തൂരും തമ്മിലുള്ള മത്സരം സമനിലയിൽ പിരിഞ്ഞു. ടൈബ്രേക്കറിൽ 4-3നാണ് അവിട്ടത്തൂർ കലാശക്കളിയിലേക്ക് നടന്നുകയറിയത്. രണ്ടാം സെമിയിൽ നിലവിലെ ചാമ്പ്യൻമാരായ എറണാകുളത്തെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി എസ്.എൻ വി.എച്ച്.എസ്.എസ് ആളൂർ ഫൈനലിൽ കടന്നു.