കൊല്ലങ്കോട്: മരത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു. എലവഞ്ചേരി കരിപ്പായി സുബ്രഹ്മണ്യൻ(56) ആണ് മരിച്ചത്. ബുധനാഴ്ച്ച വൈകിട്ട് വീടിനു മുന്നിലെ മരത്തിലെ ചില്ല വെട്ടാൻ കയറിയപ്പോഴാണ് വീണത്. മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം സംസ്‌കരിച്ചു. ഭാര്യ: സുമതി. മക്കൾ: സുസ്മിത, സുജിൽ.