ചിറ്റൂർ: ഗോപാലപുരം അതിർത്തിയിൽ മൂന്നിടങ്ങളിലായി 72.35 ഗ്രാം എം.ഡി.എം.എ പിടികൂടി. അഞ്ചുപേർ പേർ അറസ്റ്റിലായി. ഗോപാലപുരം, വണ്ണാമട, വണ്ടിത്താവളം ഭാഗങ്ങളിൽ ജില്ലാ ലഹരി വിരുദ്ധ സ്‌കോഡും കൊഴിഞ്ഞാമ്പാറ പൊലീസും നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ പിടികൂടിയത്. പൊള്ളാച്ചിയിൽ നിന്നും പാലക്കാട്ടേക്ക് വരികയായിരുന്ന കാറ് ഗോപാലപുരത്ത് വച്ച് നടത്തിയ പരിശോധനയിൽ 66.08 ഗ്രാം എം.ഡി.എം.എയുമായി പാലക്കാട് സ്വദേശികളായ നാലു പേരും വണ്ണാമടയിൽ നടത്തിയ വാഹന പരിശോധനയിൽ 6.28 ഗ്രാം എം.ഡി.എം.എയുമായി മലപ്പുറം സ്വദേശിയുമാണ് പിടിയിലായത്.
വണ്ടിത്താവളം അയപ്പൻ കാവ് കൈതറവിൽ ഉപേക്ഷിച്ച നിലയിൽ 0.35 മില്ലിഗ്രാം എം.ഡി.എം.എയും കണ്ടെടുത്തു. ഗോപാലത്ത് നടന്ന വാഹന പരിശോധനയിൽ പാലക്കാട് നൂറണി ചടനാംകുരിശി എം.മുഹമ്മദ് അൻവർ (37), കുനിശ്ശേരി തൃപ്പാളൂർ പുല്ലോട് സി.വിജയകൃഷ്ണൻ (34), പാലക്കാട് നൂറണി വെണ്ണക്കര വൈ.ഫിറോസ്(39), പാലക്കാട് നൂറണി, പുതുപ്പള്ളി തെരുവ് കുറ്റിയാനി പറമ്പിൽ വീട്ടിൽ എൻ.മൻസൂർ അലി (25) എന്നിവരും വണ്ണാമടയിൽ നടന്ന വാഹന പരിശോധനയിൽ മലപ്പുറം അടവനാട് കരിപ്പാൽ വെട്ടിച്ചിറ ചൊള്ളത്ത്പുരം എം.നജീബും(38) ആണ് പിടിയിലായത്. മൂന്ന് ദിവസം മുമ്പ് ഗോപാലപുരത്ത് വാഹന പരിശോധനയ്ക്കിടെ എം.ഡി.എം.എ യുമായി വിനോദ സഞ്ചാരികളായ ഏഴു പേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ചിറ്റൂർ ഡിവൈ.എസ്.പി വി.എ.കൃഷ്ണദാസ്, നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി അബ്ദുൽ മുനീർ, കൊഴിഞ്ഞാമ്പാറ ഇൻസ്‌പെക്ടർ എ.ആർ.അരുൺകുമാർ, എസ്.ഐ കെ.ഷിജു, എ.എസ്.ഐമാരായ ആർ.വിനോദ്, ജി.ഉണ്ണികൃഷ്ൻ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ, എസ്.അനീഷ്, ആർ.രതിഷ്, വി.ഷിജു, ബി.അബ്ദുൾ നാസർ, എച്ച്.ഷിയാവുദ്ധീൻ, എം.ശരവണൻ, കെ.സുഭാഷ്, എം.അബുതാഹിർ, ഹോം ഗാർഡ് സി.വി.ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.