മണ്ണാർക്കാട്: കുമരംപുത്തൂർ പഞ്ചായത്ത് ഓഫീസിന്റെ പുതിയ കെട്ടിടം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ നമ്മളാഗ്രഹിക്കും പോലെ മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞിട്ടുണ്ടോയെന്ന് ആത്മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പഞ്ചായത്തീരാജ് നിയമം കാലാനുസൃതമായി മാറണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പടെയുള്ള സംവിധാനങ്ങൾ വരികയാണ്. കാലഘട്ടത്തിനനുസരിച്ച് ജോലികളുടെ സ്വഭാവവും മാറി. ഇതിനനുസരിച്ച് അവരെ പ്രാപ്തരാക്കാനുള്ള ഗൗരവമായ ചർച്ചകൾ നടക്കേണ്ട സമയമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻ.ഷംസുദ്ദീൻ എം.എൽ.എ അദ്ധ്യക്ഷനായി. സംസ്ഥാന ആസൂത്രണസമിതി മുൻ അംഗം സി.പി.ജോൺ, പഞ്ചായത്ത് പ്രസിഡന്റ് രാജൻ ആമ്പാടത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത, തദ്ധേശസ്ഥാപനവകുപ്പ് ജില്ലാ ജോ.ഡയറക്ടർ ഗോപിനാഥൻ, പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് പി.ശിവപ്രകാശ്, സാംസ്‌കാരിക പ്രവർത്തകൻ കെ.പി.എസ്.പയ്യനെടം, പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ സഹദ് അരിയൂർ, നൗഫൽ തങ്ങൾ, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ലക്ഷ്മിക്കുട്ടി, നഗരസഭ ചെയർമാൻ സി.മുഹമ്മദ് ബഷീർ, ബ്ലോക്ക് പഞ്ചായത്തംഗം മുസ്തഫ വറോടൻ, മറ്റു പഞ്ചായത്തംഗങ്ങൾ, ഉദ്യോഗസ്ഥർ സംസാരിച്ചു.