gandhi
കരിമ്പുഴ ഗ്രാമ പഞ്ചായത്ത് അങ്കണത്തിൽ സ്ഥാപിച്ച മഹാത്മാഗാന്ധിയുടെ അർദ്ധകായ പ്രതിമ അനാഛാദനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിർവഹിക്കുന്നു.

ശ്രീകൃഷ്ണപുരം: ഗാന്ധിജി ഒരു സന്ദേശമാണെന്നും സൂര്യ ചന്ദ്രൻമാർ ഉള്ളിടത്തോളം കാലം മഹാത്മാവ് ജനമനസുകളിൽ ജീവിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. കരിമ്പുഴ പഞ്ചായത്ത് അങ്കണത്തിൽ സ്ഥാപിച്ച മഹാത്മാഗാന്ധിയുടെ അർദ്ധകായ പ്രതിമ അനാഛാദനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിനതീതമായി ഒരുമിച്ചു നിന്ന് ഒരുപാട് പദ്ധതികൾ നടപ്പിലാക്കിയ കരിമ്പുഴ ഗ്രാമ പഞ്ചായത്ത് മാതൃകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ഹനീഫ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എൻ.സജിറ, പഞ്ചായത്ത് സെക്രട്ടറി എസ്.രാജശ്രീ, ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു.