nemmiyampathi

നെല്ലിയാമ്പതി: മേഖലയിൽ ദേശീയ പ്രാണി ജന്യ രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി അന്യസംസ്ഥാന തൊഴിലാളികൾക്ക് മലമ്പനി, ജീവിതശൈലി രോഗ നിയന്ത്രണം, ആരോഗ്യ ബോധവത്കരണം എന്നിവ നടത്തി. നെല്ലിയാമ്പതിയിലെ പൂത്തുണ്ട് എസ്റ്റേറ്റിലെ വെസ്റ്റ് ബംഗാളിൽ നിന്ന് വന്ന അന്യസംസ്ഥാന തൊഴിലാളികൾക്കുള്ള സ്‌ക്രീനിംഗ് ക്യാമ്പിന്റെ ഉദ്ഘാടനം നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ. ചിത്തിരൻപിള്ള നിർവഹിച്ചു.

ലാബ് ടെക്നിഷ്യൻ സജ്ന, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സൈനു സണ്ണി എന്നിവർ മലേറിയ നിർണയത്തിനുള്ള രക്ത സാമ്പിൾ ശേഖരിച്ചു. ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ്മാരായ രാജി മോൾ, സുദിന സരേന്ദ്രൻ എന്നിവർ വനിതകൾക്കുള്ള ഹീമോഗ്ലോബിൻ രക്ത പരിശോധന നടത്തി. നേഴ്സിങ് ഓഫീസർ ഡിൻസി, നേഴ്സിങ് അസിസ്റ്റന്റ് എച്ച് ജാനകി എന്നിവർ ജീവിത ശൈലി രോഗ നിർണയം നടത്തി.