ksspu
കെ.എസ്.എസ്.പി.യു മണ്ണാർക്കാട് യൂണിറ്റ് കൺവെൻഷനും പുതിയഅംഗങ്ങൾക്കുള്ള സ്വീകരണവും സംസ്ഥാനകമ്മിറ്റിയംഗം എം.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

മണ്ണാർക്കാട്: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) മണ്ണാർക്കാട് യൂണിറ്റ് കൺവെൻഷനും പുതിയ അംഗങ്ങൾക്കുള്ള സ്വീകരണവും പെൻഷൻ ഭവനിൽ നടത്തി. സംസ്ഥാന കമ്മിറ്റിയംഗം എം.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി.രാമചന്ദ്രൻ അദ്ധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ.മോഹൻദാസ്, കെ.അംബുജാക്ഷി, ബ്ലോക്ക് സെക്രട്ടറി എം.വി.കൃഷ്ണൻകുട്ടി, പി.രാമചന്ദ്രൻ, ടി.സദാനന്ദൻ, പി.ബഷീർ എന്നിവർ സംസാരിച്ചു. പെൻഷനേഴ്സ് കുടുംബങ്ങളിലെ എസ്.എസ്.എൽ.സി, പ്ലസ്ടു എ പ്ലസ് വിജയികളേയും എൽ.എസ്.എസ്, യു.എസ്.എസ് നേടിയവരേയും ആദരിച്ചു.