വാളയാർ: എക്‌സൈസ് വകുപ്പിന്റെ കോമ്പിംഗ് ഓപ്പറേഷന്റെ ഭാഗമായി വാളയാർ എക്‌സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ഒന്നര കിലോഗ്രാം ഉണക്ക കഞ്ചാവ് പിടികൂടി.കോയമ്പത്തൂർ പാലക്കാട് കെ.എസ്. ആർ.ടി.സിബസ്സിലെ യാത്ര കാരനായ വയനാട് സുൽത്താൻ ബത്തേരി നെന്മേനി ചുള്ളിയോട് ദേശത്ത് വടക്കും പറമ്പിൽ ലിജോ ജോയ് ( 32) ആണ് പിടിയിലായത്. എക്‌സൈസ് ഇൻസ്‌പെക്ടർ പി.ആർ.പ്രശാന്ത്,​ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് പി.എം.മുഹമ്മദ് ഷെരീഫ്, അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ജി.പ്രഭ,​ പ്രിവന്റീവ് ഗ്രേഡ് കെ.പി.രാജേഷ്,​ പി.എസ്.മനോജ്,​ സിവിൽ എക്‌സൈസ് ഓഫീസർ ഉണ്ണി കൃഷ്ണൻ,​ വനിതാ സിവിൽ എക്‌സൈസ് ഓഫീസർ പ്രസന്ന എന്നിവർ റെയ്ഡിൽ പങ്കെടുത്തു. ആലപ്പുഴ തുമ്പോളി കടപ്പുറം മേഖലയിൽ കച്ചവടം നടത്തുന്നതിനു വേണ്ടിയാണ് കഞ്ചാവ് ഒഡീഷയിൽ നിന്നും കൊണ്ടുവന്നതെന്ന് പ്രതി മൊഴി നൽകി. പിടിച്ചെടുത്ത കഞ്ചാവിന് ഏകദേശം 75000 രൂപ വില വരും.