പാലക്കാട്: പൊതു വിദ്യാഭ്യാസ വകുപ്പും കെ-ഡിസ്‌കും സംയുക്തമായി സംഘടിപ്പിച്ച യുവ ഇന്നൊവേഷൻ പ്രോഗ്രാം ജില്ലാതല വിജയികൾക്കുള്ള ഇമ്മേഴ്സൺ ട്രെയിനിംഗ് പാലക്കാട് മോയൻ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ പരിശീലനം ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 64 വിദ്യാർത്ഥികൾ പങ്കെടുത്തു. കെ-ഡിസ്‌ക് ജില്ലാ കോഓർഡിനേറ്റർ എം.കിരൺദേവ്, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ പി.എസ്.ഷാജി, എം.പി.ബാലഗോപാലൻ, സി.ആർ.സി കോഓർഡിനേറ്റർമാരായ എം.എസ്.സൗമ്യ, മൃദുല എന്നിവർ സംസാരിച്ചു. അശോക് നെന്മാറ, അക്ഷര രവീന്ദ്രൻ, എം.ശ്രുതി, എ.ശബാന എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.