sndp
എസ്.എൻ.ഡി.പി യോഗം കൊടുവായൂർ പഞ്ചായത്ത് തലത്തിൽ സംഘടിപ്പിച്ച ഏകദിന ശില്പശാല കൊല്ലങ്കോട് യൂണിയൻ സെക്രട്ടറി എ.എൻ.അനുരാഗ് ഉദ്ഘാടനം ചെയ്യുന്നു

കൊടുവായൂർ: എസ്.എൻ.ഡി.പി യോഗം കൊടുവായൂർ പഞ്ചായത്ത് തലത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. കൊല്ലങ്കോട് യൂണിയൻ സെക്രട്ടറി എ.എൻ.അനുരാഗ് ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ കെ.കൃഷ്ണമൂർത്തി അദ്ധ്യക്ഷനായി. സാമ്പത്തിക വിനിയോഗവും സ്വയംതൊഴിൽ കണ്ടെത്തലും എന്ന വിഷയത്തിൽ എസ്.തേജശ്രീ, എസ്.ഗോകുൽ എന്നിവർ ക്ലാസ് നയിച്ചു. യൂണിയൻ, വൈസ് പ്രസിഡന്റ് കെ.സി.മുരളീധരൻ, കൗൺസിലർമാരായ, എ.കണ്ണദാസ്, എസ്.ദിവാകരൻ, എം.നാരായണ സ്വാമി, എസ്,വത്സൻ, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി വി.അരുൺ, എ.കിട്ടു, വി.വിനേഷ്‌കുമാർ, വി.പ്രസാദ്, ടി.വിജയകുമാർ എന്നിവർ സംസാരിച്ചു.