കുളപ്പുള്ളി: എസ്.എൻ.ഡി.പി യോഗം കുളപ്പുള്ളി ശാഖ വാർഷിക പൊതുയോഗം യൂണിയൻ സെക്രട്ടറി സി.സി.ജയൻ ഉദ്ഘാടനം ചെയ്തു. പി.കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് എം.അരവിന്ദാക്ഷൻ മുഖ്യ പ്രഭാഷണം നടത്തി. സതീശൻ ചിറ്റാനിപ്പാറ സംഘടനാ സന്ദേശം നൽകി. വനിതാ സംഘം സെക്രട്ടറി സ്വയം പ്രഭ, കെ.ദാസൻ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് പ്രവീൺ കണ്ടംപുള്ളി, കെ.രവീന്ദ്രൻ, ഒ.പി.നാരായണൻ എന്നിവർ സംസാരിച്ചു. ഒറ്റപ്പാലത്ത് നടക്കുന്ന യൂണിയൻ ഗുരു ജയന്തി ആഘോഷം വിജയമാക്കുവാനും യോഗം തീരുമാനിച്ചു.