football
സുബ്രതോ കപ്പ് സംസ്ഥാന ഫുട്‌ബോൾ അണ്ടർ 15 ആൺകുട്ടികളുടെ മത്സരം ശ്രീകൃഷ്ണപുരം എച്ച്.എസ്.എസ് മൈതാനിയിൽ തുടങ്ങിയപ്പോൾ.

ശ്രീകൃഷ്ണപുരം: സുബ്രതോ മുഖർജി കപ്പ് സംസ്ഥാന തല ഫുട്‌ബോൾ ടൂർണമെന്റ് അണ്ടർ 15 ആൺകുട്ടികളുടെ മത്സരം തുടങ്ങി. സ്‌കൂൾ ടീമുകളെ 16 പൂളുകളാക്കി തിരിച്ചാണ് എട്ട് ഗ്രൗണ്ടുകളിലായി മത്സരം നടത്തുന്നത്. മത്സരങ്ങൾ 16 ന് സമാപിക്കും. ദിവസേന രാവിലെ ഏഴുമുതൽ മത്സരം തുടങ്ങും. സെമിഫൈനൽ മുതലുള്ള മത്സരങ്ങൾ 15 മുതൽ ശ്രീകൃഷ്ണപുരം എച്ച്.എസ്.എസ് ഗ്രൗണ്ടിൽ നടക്കും.