job
job

പാലക്കാട്: മൂന്ന് സ്വകാര്യ സ്ഥാപനങ്ങളിലെ സെയിൽസ് മാൻ, അക്കൗണ്ടന്റ്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, സർവീസ് ടെക്നിഷ്യൻ, അക്കൗണ്ടിംഗ് അസ്സോസിയേറ്റ് തസ്തികളിലേക്കുള്ള ഒഴിവുകൾ നികത്തുന്നതിനായി ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച്/എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ അഭിമുഖം നടത്തുന്നു. ആഗസ്റ്റ് 19ന് രാവിലെ പത്തിന് ചിറ്റൂർ ടൗൺ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് ഓഫീസിൽ അഭിമുഖം നടക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിപ്ലോമ, ഡിഗ്രി, എം.ബി.എ, ബികോം, എം കോം, സി.എ (ഇന്റർ) യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കാണ് മേളയിൽ പ്രവേശനം. ഫോൺ: 0491 2505435, 2505204.