arathi

പാലക്കാട്: ഗവ. മെഡിക്കൽ കോളജിന് മുന്നിൽ തമിഴ്നാട് ആർ.ടി.സി ബസിടിച്ച് സ്‌കൂട്ടർ യാത്രികയായ 13 കാരിക്ക് ദാരുണാന്ത്യം. ആനപ്പാറ കൊട്ടേക്കാട് സതീഷിന്റെ മകൾ ആരതിയാണ് മരിച്ചത്. സ്‌കൂട്ടർ ഓടിച്ചിരുന്ന കൊടുമ്പ് കരിങ്കരപ്പുള്ള അമ്പലപ്പാറ സുരേഷിന്റെ ഭാര്യ ദേവിക്ക്(38) പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം. ദേവിയുടെ അമ്മ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇവരെ കാണുന്നതിന് ദേവിയുടെ ഒപ്പം പോകുന്നതിനിടെയാണ് അപകടം. ആരതിയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. പാലക്കാട് സൗത്ത് പൊലീസ് കേസെടുത്തു.