kizhakkanchery
കിഴക്കഞ്ചേരി പഞ്ചായത്ത് ഓഫീസ്.

പാലക്കാട്: ഹരിതകേരളം മിഷന്റെ 'നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ' കാമ്പയിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ ആദ്യ സമ്പൂർണ ഹരിത സമൃദ്ധി പഞ്ചായത്ത് പദവി കിഴക്കഞ്ചേരിക്ക്. ഊർജ സംരക്ഷണം, പരിസ്ഥിതി പുനഃസ്ഥാപനം, കൃഷി, മാലിന്യ സംസ്‌കരണം തുടങ്ങിയ മേഖലകളിലെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് പഞ്ചായത്തിനെ നേട്ടത്തിന് അർഹമാക്കിയത്. പഞ്ചായത്തിലെ 22 വാർഡുകളും ഹരിത സമൃദ്ധി വാർഡുകളായി മാറ്റാനും കഴിഞ്ഞു. പഞ്ചായത്ത് ഹാളിൽ നടക്കുന്ന പ്രഖ്യാപന പരിപാടിയുടെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് രണ്ടിന് കെ.ഡി.പ്രസേനൻ എം.എൽ.എ നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവൻ അദ്ധ്യക്ഷയാകും.