painting
പുതുക്കോട് പഞ്ചായത്തിലെ സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ചിത്രരചന മത്സരത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് ഹസീന നിർവഹിക്കുന്നു.

പുതുക്കോട്: സ്‌കൂൾ വിദ്യാർത്ഥികൾക്കായി പുതുക്കോട് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ചിത്രരചന മത്സരം പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഉദ്ഘാടനം ചെയ്തു. കൃഷിയുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. പഞ്ചായത്തിലെ ഏഴ് വിദ്യാലയങ്ങളിൽനിന്നായി 26 കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. കാർഷിക സമൃദ്ധമായ തങ്ങളുടെ ഗ്രാമത്തെക്കുറിച്ചുള്ള സങ്കൽപങ്ങളാണ് കുട്ടികൾ കാൻവാസിൽ പകർത്തിയത്. തുടർന്ന്, വൈസ് പ്രസിഡന്റ് രാജേന്ദ്രൻ പഞ്ചായത്തിലെ കൃഷിഭവൻ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. മത്സരത്തിൽ വിജയികളായവർക്ക് കർഷകദിനാഘോഷ ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.