library
ഒറ്റപ്പാലം മണ്ഡലത്തിലെ വിദ്യാലയങ്ങളിലെ ലൈബ്രറികളിലേക്ക് പുസ്തകങ്ങളുടെ വിതരണോദ്ഘാടനം പ്രേംകുമാർ എം.എൽ.എ നിർവ്വഹിക്കുന്നു.

ഒറ്റപ്പാലം: മണ്ഡലത്തിലെ സ്കൂളുകളിലെ ലൈബ്രറികളിലേക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു. കെ.പ്രേംകുമാർ എം.എൽ.എയുടെ പ്രത്യേക വികസന നിധിയിൽ നിന്നും അനുവദിച്ച മൂന്ന് ലക്ഷം രൂപ വകയിരുത്തിയാണ് പുസ്തകങ്ങൾ വിതരണം ചെയ്തത്. 35 സ്കൂളുകൾക്കാണ് പുസ്തകങ്ങൾ നൽകിയത്. വിതരണോദ്ഘാടനം ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ കെ.പ്രേംകുമാർ എം.എൽ.എ നിർവ്വഹിച്ചു. ഒറ്റപ്പാലം നഗരസഭ ചെയർപേഴ്സൺ കെ.ജാനകി ദേവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജേന്ദ്ര പ്രസാദ്, ഹെഡ് ക്ലർക്ക് എ.എസ്.പ്രമോദ്, അദ്ധ്യാപകൻ പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.