maveli
train

 നാല് ട്രെയിനിൽ അധിക കോച്ചും അനുവദിച്ചു

പാലക്കാട്: സ്വാതന്ത്ര്യദിന അവധിയുടെ യാത്രാത്തിരക്ക് പരിഗണിച്ച് മംഗളൂരുവിൽ നിന്ന് ഷൊർണൂരിലേക്ക് ഇന്ന് ഒരു സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു. ഇന്ന് വൈകിട്ട് ആറ് മണിക്ക് മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന മംഗളൂരു-ഷൊർണൂർ ജംഗ്ഷൻ വൺവേ സ്പെഷ്യൽ ട്രെയിൻ(06131) രാത്രി ഒരു മണിക്ക് ഷൊർണൂരിലെത്തും. കാസർകോട്(6.36), കാഞ്ഞങ്ങാട്(7.04), നീലേശ്വരം(7.13), ചെറുവട്ടൂർ(7.20), പയ്യന്നൂർ(7.31), പഴയങ്ങാടി(7.44), കണ്ണൂർ(8.17), തലശേരി(8.38), മാഹി(8.49), വടകര(9.04), കൊയിലാണ്ടി(9.24), കോഴിക്കോട്(9.52), ഫറൂഖ്(10.09), തിരൂർ(10.38), കുറ്റിപ്പുറം(10.59) എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ട്. അഞ്ച് ചെയർകാർ, 13 ജനറൽ സെക്കൻഡ് ക്ലാസ് കോച്ച്, രണ്ട് സെക്കൻഡ് ക്ലാസ് കം ബ്രേക്ക് വാൻ കോച്ച് എന്നിവയാണ് ട്രെയിനിലുള്ളത്. സ്വാതന്ത്ര്യദിനത്തിനൊപ്പം ശനി, ഞായർ അവധി കൂടി വരുന്നതിനാൽ ഇന്ന് വൻ യാത്രാത്തിരക്കാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ കേരളത്തിൽ കൂടി സർവീസ് നടത്തുന്ന നാല് ട്രെയിനിൽ ഈ ദിവസങ്ങളിൽ അധിക കോച്ചുകളും അനുവദിച്ചിട്ടുണ്ട്.

 അധിക കോച്ചുകൾ അനുവദിച്ച ട്രെയിനുകൾ

1. തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്‌പ്രസ്(16604): ഒരു സ്ലീപ്പർ കോച്ച്(ആഗസ്റ്റ് 14, 17, 18)

2. തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്‌പ്രസ്(16604): ഒരു ത്രീ ടയർ എ.സി കോച്ച്(ആഗസ്റ്റ് 15)

3. മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്‌പ്രസ്(16603): ഒരു സ്ലീപ്പർ കോച്ച്(ആഗസ്റ്റ് 16, 17)

4. മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്‌പ്രസ്(16603): ഒരു ത്രീ ടയർ എ.സി കോച്ച്(ആഗസ്റ്റ് 14)

5. തിരുവനന്തപുരം-മംഗളൂരു മലബാർ എക്സ്‌പ്രസ്(16629): ഒരു സ്ലീപ്പർ കോച്ച്(ആഗസ്റ്റ് 14, 17, 18)

6. തിരുവനന്തപുരം-മംഗളൂരു മലബാർ എക്സ്‌പ്രസ്(16629): ഒരു ത്രീ ടയർ എ.സി കോച്ച്(ആഗസ്റ്റ് 15)

7. മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്‌പ്രസ്(16630): ഒരു സ്ലീപ്പർ കോച്ച്(ആഗസ്റ്റ് 16, 17)

8. മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്‌പ്രസ്(16630): ഒരു ത്രീ ടയർ എ.സി കോച്ച്(ആഗസ്റ്റ് 14)