കോട്ടോപ്പാടം: വിദ്യാർത്ഥികളിൽ ജനാധിപത്യ ബോധവും ഐക്യവും സാഹോദര്യവും വളർത്തുന്നതിനു വേണ്ടി കല്ലടി അബ്ദു ഹാജി ഹയർ സെക്കൻഡറി സ്‌കൂളിൽ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശമനുസരിച്ചുള്ള സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തി. ബാലറ്റ് പേപ്പർ സിസ്റ്റവും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനും പരിചയപ്പെടുത്തിയുള്ള തെരഞ്ഞെടുപ്പാണ് ക്ലാസുകളിൽ നടത്തിയത്. ഇതനുസരിച്ച് ക്ലാസ് ലീഡർമാരെയും സ്‌കൂൾ ലീഡറേയും തിരഞ്ഞെടുത്തു. സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ആവശ്യകതയെ കുറിച്ച് നടന്ന വിശദീകരണ ക്ലാസ് അഡ്വ:എൻ.ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട ലീഡർമാർക്ക് പ്രിൻസിപ്പൽ എം.പി.സാദിഖ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് സ്ഥാപനത്തിലെ പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപകനായ ബാബു ആലായൻ നേതൃത്വം നൽകി. പി.ടി.എ പ്രസിഡന്റ് കെ.ടി.അബ്ദുള്ള, മാനേജർ കല്ലടി അബൂബക്കർ, എച്ച്,എം കെ.എസ്.മനോജ്, അദ്ധ്യാപകരായ എസ്.എൻ.ദിവ്യ, ടി.എം.അയ്യപ്പദാസൻ, സൈനുൽ ആബിദീൻ, കെ.പി.നൗഫൽ, ഫസീല അബ്ബാസ്, ശ്യാംകുമാർ, എൻ.ഹബീബ് റഹ്മാൻ, എം.പി.ഷംജിദ്, പ്രിൻസിപ്പൽ എം.പി.സാദിഖ്, പി.മനോജ് തുടങ്ങിയർ സംസാരിച്ചു.