കുഴൽമന്ദം: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേത്യത്വത്തിൽ ഇന്ത്യയുടെ 79ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. കുളവൻമൊക്ക് വയോജന പാർക്കിനു സമീപം പാർട്ടി കൊടിമരത്തിൽ മണ്ഡലം പ്രസിഡന്റ് ഐ.സി.ബോസ് ദേശീയ പതാക ഉയർത്തി. സമൂഹത്തെ കാർന്നു തിന്നുന്ന ലഹരിയുടെ വിപത്തിന് എതിരെ ലഹരിയിൽ നിന്നും സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം ഉയർത്തി. മധുരവും വിതരണം ചെയ്തു. കെ.അജാസ്, യു.സുരേഷ്, എ.പി.ശിവൻ, വി.പ്രമോദ്, സി.ജ്യോതിവാസൻ, എസ്.നൂർമുഹമ്മദ്, എസ്.സുരേന്ദ്രൻ, ഇ.കെ.വിജയൻ എന്നിവർ സ്വാതന്ത്ര്യ ദിനാഘോഷത്തിനു നേതൃത്വം നൽകി.