പാലക്കാട്: നിർദ്ധനർക്ക് വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനായി രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയും ഇൻഡൽ മണിയും ചേർന്ന് ഒരുക്കുന്ന ഭവനപദ്ധതി "സ്മൈലിന്റെ'' ഭാഗമായി ആദ്യഘട്ടത്തിൽ നിർമ്മിക്കുന്ന 5 വീടുകളുടെ തറക്കല്ലിടൽ ഇന്ന് നടക്കും. രണ്ട് കിടപ്പുമുറിയും അടുക്കളയും ശുചിമുറിയും വരാന്തയും ഉൾപ്പെടെ 575 ഒരു ചതുരശ്ര അടി വരെയുള്ള വീടുകളാണ് നിർമ്മിച്ചു നൽകുന്നത്. പാലക്കാട് നിയോജകമണ്ഡലം പരിധിയിൽ താമസിക്കുന്നവർക്കാണ് വീട് വെച്ച് നൽകുന്നത്. ഇന്റൽ മണി ഗ്രൂപ്പിന്റെ സാമൂഹിക ഉത്തരവാദിത്വ ഫണ്ട് ഉപയോഗിച്ചാണ് വീടുകൾ നിർമ്മിക്കുന്നത്. തറക്കല്ലിടൽ കർമ്മത്തിൽ ഇന്റൽ മണി ഗ്രൂപ്പിന്റെ ചെയർമാൻ മോഹനൻ ഗോപാലകൃഷ്ണൻ, വി.കെ.ശ്രീകണ്ഠൻ എം.പി, രാഷ്ട്രീയ-സാമൂഹിക-സിനിമ രംഗത്തെ തുടങ്ങിയ പ്രമുഖ പ്രമുഖർ പങ്കെടുക്കും.