മണ്ണാർക്കാട്: നഗരത്തിൽ ഇടക്കിടെയുള്ള വൈദ്യുതി മുടക്കം ജനങ്ങളെ വലയ്ക്കുന്നു. ഒരുകോടി ചെലവിൽ നൂതന ഏരിയൽ ബഞ്ച് ഒരുക്കിയിട്ടും വൈദ്യുമുടക്കം പതിവാണ്. മഴപെയ്താലും മരംവീണാലും വൈദ്യുതിമുടങ്ങും. നെല്ലിപ്പുഴ മുതൽ കുന്തിപ്പുഴവരെ ഏരിയൽ ബഞ്ച് കേബിൾ സ്ഥാപിച്ചിട്ടും ദുരിതം തീർന്നിട്ടില്ല. വേനൽക്കാലത്തുൾപ്പെടെ ഇവിടെങ്ങളിൽ മണിക്കൂറുകളോളം വൈദ്യുതി തടസമുണ്ടായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ഉണ്ടായ വൈദ്യുതി തടസം വൈകിട്ടാണ് പുനഃസ്ഥാപിച്ചത്. വ്യാപാരികൾ ഉൾപ്പടെ വിവിധ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ ഇത് സാരമായി ബാധിച്ചു. കോടതിപ്പടി ഭാഗത്തുള്ള ട്രാൻസ്‌ഫോർറിലെ ഏരിയൽ ബഞ്ച് കേബിൾ കത്തിപോയതാണ് പ്രതിസന്ധിക്ക് കാരണം. പുതിയ കേബിൾ സംവിധാനമായിട്ടും വൈദ്യുതി തടസമുണ്ടാകുന്നതിൽ ഉപഭോക്താക്കൾ പ്രതിഷേധത്തിലാണ്.