പാലക്കാട്: അച്ചടി മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതിന് സർക്കാർ ഇടപെടണമെന്ന് കേരളാ പ്രിന്റേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം പ്രമേയം പാസാക്കി. സമ്മേളനം സംസ്ഥാന പ്രസിഡന്റ് വൈ.വിജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജി.അനിൽകുമാർ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി അനീഷ് ചൂണ്ടയിൽ മുഖ്യപ്രഭാഷണം നടത്തി. എം.അനിൽകുമാർ റിപ്പോർട്ടും ജില്ലാ ട്രഷറർ എം.സുരേഷ് കണക്കും അവതരിപ്പിച്ചു. രക്ഷാധികാരി എം.മുരളീധരൻ, വി.എം.മധു എന്നിവർ സംസാരിച്ചു. ജില്ലാ ഭാരവാഹികളായി ജി.അനിൽകുമാർ(പ്രസിഡന്റ്), എം.അനിൽകുമാർ(സെക്രട്ടറി), സുരേഷ്(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.