bjp
ബി.ജെ.പി പഞ്ചായത്ത് പതിനാലാം വാർഡ് സമ്മേളനം പാലക്കാട് വെസ്റ്റ് ജില്ലാ പ്രസിഡന്റ് പി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു.

കടമ്പഴിപ്പുറം: ബി.ജെ.പി പഞ്ചായത്ത് പതിനാലാം വാർഡ് (പാലത്തറ) സമ്മേളനം പാലക്കാട് വെസ്റ്റ് ജില്ലാ പ്രസിഡന്റ് പി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. വാർഡ് കൺവീനർ പി.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എൻ.മണികണ്ഠൻ, മണ്ഡലം പ്രസിഡന്റ് കെ.നിഷാദ്, ജനറൽ സെക്രട്ടറി എൻ.സച്ചിദാനന്ദൻ, രവി കമ്പപറമ്പിൽ, പി.സന്തോഷ്, ടി.സൂരജ് സംസാരിച്ചു. സി.പി.എം പറക്കുണ്ട് ബ്രാഞ്ച് കമ്മിറ്റി അംഗമായ സുദേവി ഉൾപ്പടെ 30 ഓളം സി.പി.എം പ്രവർത്തകർ സമ്മേളനത്തിലെത്തി ബി.ജെ.പിയിൽ ചേർന്നു. പാർട്ടിയിൽ ചേർന്ന പ്രവർത്തകരെ ജില്ലാ പ്രസിഡന്റ് പി.വേണുഗോപാൽ ഷാൾ അണിയിച്ചു സ്വീകരിച്ചു.