പാലക്കാട്: ഗവ. മോയൻ എൽ.പി സ്കൂളിൽ എച്ച്.ടി.വി (ഹെഡ് ടീച്ചർ വേക്കൻസി)യിൽ എൽ.പി.എസ്.ടി മലയാളം അധ്യാപികയെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡേറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം 30ന് രാവിലെ 10.30ന് അഭിമുഖത്തിനായി എത്തണമെന്ന് പ്രധാനാദ്ധ്യാപകൻ അറിയിച്ചു. നിയമനത്തിന് മുൻഗണനയ്ക്കുള്ള അർഹതയുള്ള ഉദ്യോഗാർത്ഥികൾ അത് തെളിയിക്കുന്നതിനുള്ള രേഖകൾ അഭിമുഖ സമയത്ത് ഹാജരാക്കേണ്ടതാണ്. ഫോൺ: 9496468623.