പാലക്കാട്: കുടുംബശ്രീയുടെ മികച്ച കഫേ യൂണിറ്റുകൾ ഇത്തവണ ഓർഡർ അനുസരിച്ച് ഓണസദ്യ വീടുകളിൽ എത്തിക്കുന്നു. ഓർഡർ അനുസരിച്ച് മിതമായ നിരക്കിൽ ഓണസദ്യ യൂണിറ്റുകളിൽ ലഭ്യമാക്കും. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള മുപ്പതോളം കുടുംബശ്രീ കഫേ യൂണിറ്റുകളാണ് ഓണസദ്യ ഒരുക്കുന്നത്. സദ്യ ആവശ്യമായ ദിവസത്തിന് രണ്ട് ദിവസം മുൻപ് ബുക്ക് ചെയ്യണം. ചോറ്, അവിയൽ, സാമ്പാർ, പപ്പടം, അച്ചാർ, പച്ചടി, കിച്ചടി, പായസം, ചിപ്സ്, ശർക്കര വരട്ടി, പുളിയിഞ്ചി, കാളൻ, രസം, മോര്, തുടങ്ങി വാഴയില ഉൾപ്പെടെയാണ് സദ്യ ലഭിക്കുന്നത്. ആവശ്യക്കാരുടെ താൽപര്യം അനുസരിച്ച് വിഭവങ്ങൽ തിരഞ്ഞെടുക്കാനും എത്ര ഇനം വേണമെന്ന് തീരുമാനിക്കാനും സാധിക്കും. പോക്കറ്റ്മാർട്ട്, ഓണക്കിറ്റുകൾ, തുടങ്ങിയവയ്ക്ക് പുറമേയാണ് കുടുംബശ്രീയുടെ കഫേ യൂണിറ്റുകൾ ഓണസദ്യ തയ്യാറാക്കുന്നതെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ അറിയിച്ചു.

വിവരങ്ങൾക്ക് : പല്ലശ്ശന 9961204035, പെരിങ്ങോട്ടുകുറിശ്ശി 9744346963, ഷൊർണൂർ 9645816055, വടവന്നൂർ 9744546107, വിളയൂർ 7356984290, കൊഴിഞ്ഞാമ്പാറ 9497387895, പെരുവെമ്പ് 9562010045, കാരകുറിശ്ശി 9544323860, ഷോളയൂർ 8086584559, പൂക്കോട്ട്കാവ് 9745511432, വെള്ളിനേഴി 9747730588, കരിമ്പുഴ 9496495005, കടമ്പഴിപ്പുറം 8289825337, ശ്രീകൃഷ്ണപുരം 9526608257, പാലക്കാട് നോർത്ത് 9497132975, കേരളശ്ശേരി 6235455957, വണ്ടാഴി 9961012026, കുഴൽ മന്ദം 9895946819, വാണിയംകുളം 9605677483, അനങ്ങനടി 9645211389, ഒറ്റപ്പാലം 9995478497, മലമ്പുഴ 8606499437, തൃത്താല 9048297575, കരിമ്പ 9744587159.