കളമശേരി: ഇടപ്പള്ളി ടോൾ മെട്രോ പില്ലർ നമ്പർ 383നു സമീപം ഇരുചക്ര വാഹനത്തിൽ ചരക്ക് ലോറി ഇടിച്ച് പാലക്കാട്‌ എരമയൂർ കൊട്ടക്കര വീട്ടിൽ വിനോദിന്റെ മകൻ നിധിൻ (26) മരിച്ചു. ബുധനാഴ്ച രാത്രി 11.15 നാണ് അപകടം. ലോറി നിറുത്താതെ പോയി. ഇടപ്പള്ളിയിൽ നിന്ന് കളമശേരി ഭാഗത്തേക്ക് വരികയായിരുന്ന നിധിനെ അതേ ദിശയിൽ വന്ന ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിധിനെ നാട്ടുകാർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.