goldring
വിദ്യാർത്ഥിയായ അശ്വന്ത് കളഞ്ഞു കിട്ടിയ സ്വർണ്ണമോതിരം കോട്ടായി പൊലീസ് സ്റ്റേഷനിൽ വച്ച് ഉടമയെ ഏൽപിക്കുന്നു.

പെരിങ്ങോട്ടുകുറുശ്ശി: ആറാം ക്ലാസ് വിദ്യാർത്ഥിയുടെ സത്യസന്ധതയിൽ കളഞ്ഞു പോയ സ്വർണമോതിരം ഉടമക്കു തിരിച്ചുകിട്ടി. പെരിങ്ങോട്ടുകുറുശ്ശി ആയക്കുറുശ്ശി മിൽ സ്റ്റോപ്പിൽ നിന്നും നടുവത്തപ്പാറ അക്കരപ്പറമ്പിൽ സ്മിതേഷിന്റെ മകൻ അശ്വന്തിന് വഴിയിൽ നിന്നും വീണുകിട്ടിയ മോതിരം കോട്ടായി പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും, സ്റ്റേഷനിൽ വച്ച് സർക്കിൾ ഇൻസ്‌പെക്ടർ സിജോ വർഗീസിന്റെ സാന്നിദ്ധ്യത്തിൽ മോതിരം ഉടമയായ നടുവത്തപ്പാറ വാസുവിന്റെ മകൻ സുമേഷിന് കൈമാറുകയും ചെയ്തു. കുത്താമ്പുള്ളി പഴശ്ശിരാജ സ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിയാണ് അശ്വന്ത്. വിദ്യാർത്ഥിയുടെ സത്യസന്ധതയെ കോട്ടായി സ്റ്റേഷനിലെ പൊലീസുകാർ അഭിനന്ദിച്ചു.