ചിറ്റൂർ: ഗൃഹനാഥനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നല്ലേപ്പിള്ളി നാട്ടുകൽ തോട്ടത്തുകളം സ്വദേശി രാമൻകുട്ടി(57) ആണ് മരിച്ചത്. അസ്വാഭാവികമായി കണ്ടെത്തിയതിനെ തുടർന്ന് മകനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അസുഖബാധിതനായി ചികിത്സയിലായിരുന്നു രാമൻകുട്ടിയെന്ന് നാട്ടുകാർ പറഞ്ഞു. രണ്ടുമാസം മുമ്പാണ് രാമൻകുട്ടിയുടെ ഭാര്യ മരണപ്പെട്ടത്. അവിവാഹിതനായ മകനുമൊത്ത് താമസിച്ചു വരികയായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഫോറൻസിക്, വിരലടയാള വിദഗ്ധർ തെളിവെടുപ്പ് നടത്തി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്നു കൊഴിഞ്ഞാമ്പാറ പൊലീസ് പറഞ്ഞു.