വടക്കഞ്ചേരി: മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതായുള്ള പരാതിയിൽ ആയക്കാട് സ്വദേശി അറസ്റ്റിൽ. ആയക്കാട് കൊന്നഞ്ചേരി നൊച്ചിപറമ്പ് വീട്ടിൽ താജുദ്ദീനാണ് (53) അറസ്റ്റിലായത്. കുട്ടിയെ സ്‌കൂളിൽ നിന്നും വാഹനത്തിൽ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ കുട്ടിക്ക് ജ്യൂസ് വാങ്ങി നൽകി പീഡിപ്പിച്ചതായാണ് പരാതി. താജുദ്ദീനെ ആലത്തൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.