sucheendranadh

പാലക്കാട്: ഹോട്ടലിന്റെ മലിനജലം പോകുന്ന കുഴിയിൽ വീണ് പ്ലംബിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം. കല്ലേകുളങ്ങര മലയകണ്ടത്ത് വീട്ടിൽ സുചീന്ദ്രനാഥ് (52) ആണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടുമണയോടെ ഒലവക്കോട് റെയിൽവേ കോളനി ഉമ്മിനിയിലെ ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ഹോട്ടലിന്റെ മാലിന്യ കുഴിയിലെ ബ്ലോക്ക് ശരിയാക്കുമ്പോഴാണ് അപകടം. ഹോട്ടൽ ഉടമ കല്ലേകുളങ്ങര സ്വദേശി വിനേഷിനൊപ്പം ജോലിക്കെത്തിയതാണ് സുചീന്ദ്രൻ. ബ്ലോക്ക് പരശോധിക്കുന്നതിനായി മാൻഹോൾ തുറന്ന് അകത്തേക്ക് നോക്കുന്നതിനിടെ അകത്തുനിന്ന് വന്ന ഗ്യാസ് ശ്വസിച്ച് ബോധക്ഷയം വന്ന് കുഴിയിലേക്ക് വീണതായാണ് പറയുന്നത്. രക്ഷിക്കാനെത്തിയ വനേഷും ഗ്യാസ് ശ്വസിച്ച് അബോധാവസ്ഥയിലായി. ഉടനടി വിനേഷിനെ ആശുപത്രിയിലെത്തിച്ചതിനാൽ രക്ഷപ്പെട്ടു. വിനേഷ് ചികിത്സയിലാണ്. പാലക്കാട് നിന്ന് ഫയർഫോഴ്സ് എത്തിയാണ് സുചീന്ദ്രനെ കുഴിയിൽ നിന്നും പുറത്തെടുത്തത്. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയ മൃതദേഹം സംസ്‌കരിച്ചു. സുചീന്ദ്രനാഥ് മുൻനീന്തൽ പരിശീലകനാണ്. അവിവാഹിതനാണ്. അച്ഛൻ: സേതുമാധവൻ. അമ്മ: ഇന്ദിര. സഹോദരങ്ങൾ: സുധിഷ്ണ, സുനിത.