എരുത്തേമ്പതി: ഗ്രാമപഞ്ചായത്തിലെ പുതിയ ആയുർവേദ ഡിസ്‌പെൻസറി കെട്ടിടം പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രിയദർശിനി ഉദ്ഘാടനം ചെയ്തു. 2022-23 പദ്ധതിയിലുൾപ്പെടുത്തി 35.61 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചത്. 1400 ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടത്തിൽ ഡോക്ടർമാരുടെ മുറി, സ്റ്റാഫ് റൂം, സന്ദർശകമുറി, സ്റ്റോർ റൂം, അടുക്കള, ചികിത്സാമുറി, ഓഫീസ് റൂം, ഫാർമസി, നാല് ടോയ്‌ലെറ്റുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. വൈസ് പ്രസിഡന്റ് ആർ.സി.സമ്പത്ത് കുമാർ അദ്ധ്യക്ഷനായി. പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ വി.എ.സുഷമ്മ റിപ്പോർട്ട് അവതരിപ്പിച്ചു. സെക്രട്ടറി ആർ.ശിവാനന്ദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അജീമ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വസന്ത, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.രമേഷ്‌കുമാർ എന്നിവർ പങ്കെടുത്തു.