പാലക്കാട്: ഓണം ജില്ലാ ഫെയറിന്റെ ഉദ്ഘാടനം നാളെ വൈകീട്ട് 5.30ന് പാലക്കാട് കോട്ടമൈതാനിയിൽ തദ്ദേശ സ്വയംഭരണ, എക്‌സൈസ്, പാർലമെന്ററി കാര്യ മന്ത്രി എം.ബി.രാജേഷ് നിർവഹിക്കും. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ വി.കെ.ശ്രീകണ്ഠൻ എം.പി മുഖ്യാതിഥിയാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ ആദ്യ വിൽപ്പന നടത്തും. നഗരസഭാ ചെയർപേഴ്സൺ പ്രമീള ശശിധരൻ സമൃദ്ധി കിറ്റ് വിൽപ്പനയുടെ ഉദ്ഘാടനം നിർവഹിക്കും. സഞ്ചരിക്കുന്ന ഓണചന്തയുടെ ഫ്ലാഗ് ഓഫും മന്ത്രി എം.ബി.രാജേഷ് നിർവഹിക്കും.
സഞ്ചരിക്കുന്ന ഓണച്ചന്തയുടെ വിശദമായ വിവരങ്ങളും സമയക്രമവും:
ആഗസ്റ്റ് 25: വൈകിട്ട് 6-7- മാങ്കാവ്
ആഗസ്റ്റ് 26: ഉച്ചയ്ക്ക് 2-3.30 കൈകാട്ടിയിലും, വൈകന്നേരം 4.30-6.00 വരെ പോത്തുണ്ടിയിലും
ആഗസ്റ്റ് 27: രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ മീനാക്ഷിപുരത്തും, വൈകന്നേരം 3 മുതൽ 6 വരെ കല്യാണപേട്ടയിലും
ആഗസ്റ്റ് 28: രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ ധോണിയിലും
ഉച്ചയ്ക്ക് 2.30 മുതൽ 6 വരെ ആനക്കൽ, മലമ്പുഴ എന്നിവിടങ്ങളിലും.
ആഗസ്റ്റ് 29: രാവിലെ 10 -വൈകിട്ട് 6 വരെ ആനപ്പടി, തൂണക്കടവ്, പറമ്പികുളത്തെ ചുങ്കം
ആഗസ്റ്റ് 30: രാവിലെ 10 -വൈകിട്ട് 6 വരെ എർത്ത്ഡാം, 5ാം ഉന്നതി, പറമ്പികുളത്തെ കടവ് ഉന്നതി
ആഗസ്റ്റ് 31: രാവിലെ 10 -വൈകിട്ട് 6 വരെ കുരിയാർകുറ്റി, പറമ്പികുളം
സെപ്തംബർ ഒന്ന്: രാവിലെ 10 മുതൽ 1 വരെ കവയിലും, ഉച്ചയ്ക്ക് 2 മുതൽ 4 വരെ വെള്ളപ്പുറത്തും, വൈകിട്ട് 4 മുതൽ 6 വരെ മചേരിയിലും.
സെ്ര്രപംബർ 2: രാവിലെ 10 മുതൽ 12 വരെ കോൽപ്പാടത്തും, ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെ ചാത്തംകുളത്തും, വൈകന്നേരം 4 മുതൽ 6 വരെ മാണിക്കാശ്ശേരിയിലും.
സെ്ര്രപംബർ 3: രാവിലെ 10 മുതൽ 1 വരെ മാമ്പള്ളത്തും, ഉച്ചയ്ക്ക് 2 മുതൽ 6 വരെ കരിപ്പാലിയിലും.
സെ്ര്രപംബർ 4: രാവിലെ 10 മുതൽ 1 വരെ തിരുനെല്ലായിയിലും, ഉച്ചയ്ക്ക് 2 മുതൽ 6 വരെ നൂറണിയിലും.