cpm
എലപ്പുള്ളിയിൽ സി.പി.എം നടത്തിയ സായാഹ്ന ധർണ ജില്ലാ കമ്മിറ്റിയംഗം സുഭാഷ് ചന്ദ്രബോസ് ഉദ്ഘാടനം ചെയ്യുന്നു.

എലപ്പുളളി: എലപ്പുള്ളി പഞ്ചായത്ത് ഭരണ സമിതിക്കെതിരെ അഴിമതിയും കെടുകാര്യസ്ഥതയും ആരോപിച്ച് പഞ്ചായത്തിലെ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ സി.പി.എം പ്രവർത്തകർ സായാഹ്ന ധർണ നടത്തി. സി.പി.എം ജില്ലാ കമ്മറ്റിയംഗം സുഭാഷ് ചന്ദ്രബോസ് ധർണ ഉദ്ഘാടനം ചെയ്തു. പാഡികോ പ്രസിഡന്റ് കെ.ആർ.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറിമാരായ സതീഷ്, ബിജു, സുന്ദരൻ, പഞ്ചായത്ത് മെമ്പർമാരായ രാജകുമാരി,ഗീത. സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് രാജീവ് എന്നിവർ സംസാരിച്ചു.