panniyankara
പന്നിയങ്കര ടോൾ പ്ലാസ.

 അഞ്ചുതവണ നിരക്ക് വർദ്ധിപ്പിച്ചു


വടക്കഞ്ചേരി: സേലം-കൊച്ചി ദേശീയപാതയിലെ പന്നിയങ്കര ടോൾ പ്ലാസയിൽ ഇതുവരെ പിരിച്ച ത് 753 കോടിയിലധികം രൂപ. ടോൾ പ്ലാസ യിൽനിന്ന് പ്രതിദിനം 50 മുതൽ 60 ലക്ഷം രൂപവരെ ലഭിക്കുന്നുണ്ടെന്നാണ് കരാർ കമ്പനി തന്നെ പുറത്തുവിട്ട കണക്കുകൾ. 2022 മാർച്ച് ഒമ്പതിനാണ് പന്നിയങ്കരയിൽ ടോൾ പിരിവ് തുടങ്ങിയത്. കാലാവധി പ്രകാരം 2032 വരെയാണ് ടോൾ പിരിക്കാൻ അനുമതി. നിലവിലെ കണക്കുപ്രകാരം പത്തുവർഷം പൂർത്തിയാകുമ്പോൾ 2,200 കോടിയിലധികം രൂപ പിരിച്ചെടുക്കും. വർഷം തോറുമുള്ള ടോൾ നിരക്ക് വർധനയും വാഹനങ്ങളുടെ എണ്ണം വർധിക്കുകയും ചെയ്യുന്നതോടെ തുക ഇനിയും ഉയരും. ടോൾ പിരിവ് ആരംഭിച്ച ശേഷം ഇതിനകം അഞ്ചുതവണ നിരക്ക് വർദ്ധിപ്പിച്ചു. 2022 ഏപ്രിൽ, നവംബർ മാസങ്ങളിലും 2023, 2024, 2025 വർഷങ്ങളിൽ ഏപ്രിലിലുമാണ് നിരക്ക് കൂട്ടിയത്. ഓരോ തവണയും അഞ്ച് മുതൽ പത്ത് ശതമാനം വർദ്ധനയാണ് വരുത്തിയത്. കുതിരാൻ തുരങ്കം ഉൾപ്പെടെ വടക്കഞ്ചേരി-മണ്ണുത്തി റീച്ച് നിർമ്മാണത്തിന് 1,064 കോടി രൂപ ചെലവഴിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. ഇതിന്റെ അടിസ്ഥാ നത്തിൽ പത്തുവർഷത്തേക്ക് ടോൾ പിരിക്കാനാണ് കരാർ കമ്പനിയെ ചുമതലപ്പെടുത്തിയത്. ഈ നിലയിലാണെങ്കിൽ കരാർ കാലാവധി പൂർത്തിയാകുമ്പോഴേക്കും ചെലവായ തുകയുടെ ഇരട്ടിയിലധികം പി രിച്ചെടുക്കും. വൻതുക ടോൾ ഈടാക്കുമ്പോഴും ദേശീയപാതയിലൂടെ ഒരു ദിവസംപോലും നേരെ യാത്ര ചെയ്യാൻ കഴിഞ്ഞിട്ടില്ല. പാത നിർമ്മാണം പൂർത്തിയാകുംമുമ്പ് ടോൾ പിരിവു തുടങ്ങി മൂന്നര വർഷമായിട്ടും നിർമാണം പൂർത്തിയായിട്ടില്ല. നിലവിൽ അടിപ്പാത നിർമ്മാണം, പാലങ്ങൾ കുത്തിപ്പൊളിക്കൽ എന്നിവ കാരണം ഗതാഗതക്കുരുക്ക് പതിവാണ്.