പാലക്കാട്: കേരളത്തിലെ പ്രമുഖ സ്വാതന്ത്ര്യസമര പോരാളിയും സോഷ്യലിസ്റ്റ് ചിന്തകനുമായിരുന്ന കേരള ഗാന്ധി കെ.കേളപ്പനെ 31ാം ജന്മദിനത്തിൽ സൗഹൃദം ദേശീയ വേദി അനുസ്മരിച്ചു. ജാതി ചിന്ത ഇപ്പോഴും ശക്തമായി കേരളത്തിൽ നിലനിൽക്കുന്നുവെന്നത് ആശങ്കാ ജനകമാണെന്നും അതിനാൽ നവോത്ഥാന പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സൗഹൃദം ദേശീയ വേദി ജില്ലാ പ്രസിഡന്റ് പി.വി.സഹദേവൻ അനുസ്മരണ പ്രഭാഷണം നടത്തി. കൺവീനർ അക്ബർ ബാദുഷ അദ്ധ്യക്ഷത വഹിച്ചു. കാദർ മൊയ്തീൻ. കെ.ഗോപാലകൃഷ്ണൻ, എസ്.ഉഷാകുമാരി, കെ.ഫാത്തിമ, എസ്.ശെന്തിൽകുമാർ, ആർ.റീന, കെ.യമുനാകുമാരി, കെ.സാവിത്രി, എം.സുമതി, എൻ.കോഷിക, കെ.മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു.