onam
onam

പട്ടാമ്പി: എം.ഇ.എസ് ആർട്സ് ആന്റ് സയൻസ് കോളേജിൽ ഓണാഘോഷണം ഇന്നും നാളെയും. ഇന്ന് രാവിലെ 11ന് ഓണം സൗഹൃദ സദസ് പാലക്കാട് ജില്ലാ പോലീസ് സൂപ്രണ്ട്(ക്രൈംബ്രാഞ്ച്) ഫിറോസ് എം.ഷഫീഫ് ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഡോ. അബ്ദു പതിയിൽ അദ്ധ്യക്ഷത വഹിക്കും. എം.ഇ.എസ് സംസ്ഥാന സെക്രട്ടറിയും സ്വാശ്രയ കോളേജുകളുടെ സംസ്ഥാന സ്ഥിരം സമിതി അദ്ധ്യക്ഷനുമായ ഡോ. റഹീം ഫസൽ മുഖ്യാതിഥിയാവും. ഭിന്ന ശേഷിക്കാരുടെ കൂട്ടായ്മയായ 'സ്വലേസ്' കുട്ടികളുടെ കലാപരിപാടികളും വിദ്യാർത്ഥികളുടെ ഓണമത്സരങ്ങളും നടക്കും.