pattanchery
പട്ടഞ്ചേരി പഞ്ചായത്തിൽ ശുദ്ധജല ടാങ്ക് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.ശിവദാസ് നിർവഹിക്കുന്നു.

പട്ടഞ്ചേരി: പഞ്ചായത്ത് ശുദ്ധജല ടാങ്കുകളും വൃദ്ധർക്ക് കട്ടിലുകളും വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.ശിവദാസ് വിതരണോദ്ഘാടനം നിർവഹിച്ചു. കേന്ദ്രഫണ്ടും ഗുണഭോക്തൃ വിഹിതവും ചേർത്താണ് ശുദ്ധജല ടാങ്ക് വിതരണ പദ്ധതി നടപ്പാക്കിയത്. 185 ടാങ്കുകളാണ് വിതരണം ചെയ്തത്. കേന്ദ്ര ഫണ്ടിൽ നിന്ന് 5.93 ലക്ഷം രൂപയും ഗുണഭോക്താക്കളുടെ വിഹിതമായി 1.48 ലക്ഷം രൂപയും വിനിയോഗിച്ചു. വൈസ് പ്രസിഡന്റ് അനില മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. 59 വൃദ്ധർക്ക് കട്ടിലുകളും നൽകി. 2.79 ലക്ഷം രൂപയാണ് ഈ പദ്ധതിക്കായി ചെലവഴിച്ചത്.