vigilance
അഞ്ചുമുറി തച്ചനടി റോഡിൽ വിജിലൻസ് പരിശോധന നടത്തുന്നു.

വടക്കഞ്ചേരി: മൂന്നുമാസം മുമ്പ് ടാറിംഗ് നടത്തിയ പുതുക്കോട് പഞ്ചായത്തിലെ അഞ്ചുമുറി-തച്ചനടി റോഡിൽ ടാറിംഗ് കനം കുറവ് എന്ന് കണ്ടെത്തൽ. വിജിലൻസ് നടത്തിയ പരിശോധനയിൽ ടാറിംഗിന് നാല് സെന്റീമീറ്റർ കനം വേണ്ടിടത്ത് പലയിടത്തും ഒന്നു മുതൽ ഒന്നര സെന്റീമീറ്റർ വരെ കനമുള്ളുവെന്ന് കണ്ടെത്തി. ടാർ, മെറ്റൽ എന്നിവയുടെ മിശ്രിതത്തിന്റെ അനുപാതം കൃത്യമാണോ എന്നറിയാൻ വിദഗ്ധ പരിശോധനയ്ക്കായി സാമ്പിൾ ലാബിലേക്ക് അയക്കും. പൊതുമരാമത്ത് ക്വാളിറ്റി കൺട്രോൾ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ യന്ത്രമുപയോഗിച്ച് പ്രതലം കുഴിച്ച് സാമ്പിൾ ശേഖരിച്ചു. മേയിൽ ടാറിംഗ് കഴിഞ്ഞ റോഡ് രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും തകർന്നു തുടങ്ങിയതോടെ പരാതിയും പ്രതിഷേധങ്ങളും ഉയർന്നിരുന്നു. ഇതേ തുടർന്നാണ് വിജിലൻസ് പരിശോധനയ്ക്ക് എത്തിയത്.